തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ

കുവൈത്തിൽ കോടതിയിൽ വിചാരണക്കെത്തിച്ച പ്രതി രക്ഷപ്പെട്ടുവെങ്കിലും വീണ്ടും പോലീസ് പിടിയിലായി.

മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി പൗരനാണു കോടതിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ വിഫല ശ്രമം നടത്തിയത്.

കോടതിയിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽത്തന്നെ പ്രതിയെ പിടി കൂടാൻ സാധിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുരക്ഷാ വിഭാഗം മീഡിയ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്