കുവൈത്തിൽ വിവാഹം കഴിഞ്ഞ് 3 മിനുട്ടിനുള്ളിൽ വിവാഹ മോചനം
കുവൈത്തിൽ വിവാഹം കഴിഞ്ഞ് 3 മിനിട്ടായപ്പോഴേക്കും വരനും വധുവും വേർ പിരിഞ്ഞ വാർത്ത ശ്രദ്ധേയമാകുന്നു.
വിവാഹം കഴിഞ്ഞയുടൻ വരൻ വധുവിനെ മന്ദബുദ്ധിയെന്ന് വിളിച്ചതാണു വിവാഹ മോചനത്തിൽ കലാശിച്ചത്.
വരൻ മന്ദ ബുദ്ധിയെന്ന് വിളിച്ചത് വധുവിനെ ദേഷ്യം പിടിപ്പിക്കുകയും ഉടൻ വിവാഹ മോചനം വേണമെന്ന് ജഡ്ജിയോട് ആവശ്യപ്പെടുകയുമായിരുന്നു. ജഡ്ജി ആവശ്യം അംഗീകരിച്ചു.
കുവൈത്ത് ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തെ വിവാഹ ബന്ധമായിത്തീർന്നു ഈ സംഭവം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
