Monday, September 23, 2024
KeralaTop Stories

യൂസുഫലി ഏറ്റവും ദാനശീലനായ മലയാളി

ധനികരായ ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലരുടെ പട്ടിക ഹുറൂൺ ഇന്ത്യ പുറത്ത് വിട്ടു. ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലന്‍ രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയാണു. ആകെ 39 പേരുള്ള പട്ടികയിൽ ആദ്യ പത്തുപേരിൽ ഇടം നേടിയ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലി മലയാളികൾക്ക് അഭിമാനമായി.

2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30നും ഇടയിൽ പത്ത് കോടിയോ അതിൽ കൂടുതലോ ദാനം ചെയ്തവരെയാണ് ‘ദാന പട്ടിക 2018’ പട്ടികയിൽ ഉൾപ്പെടുത്തിയത്.

മുകേഷ് അംബാനി വിദ്യാഭ്യാസ മേഖലക്ക് വേണ്ടി 437 കോടി രൂപ സംഭാവന നൽകിയപ്പോൾ എം.എ. യൂസുഫലി ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 70 കോടി രൂപ സംഭാവന നൽകി. ഇന്ത്യക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള യൂസുഫലിയാണു പട്ടികയിലിടം പിടിച്ച ഏക മലയാളി.

അജയ് പരിമൾ ആൻഡ് ഫാമിലിയും അസീം പ്രേംജി ആൻഡ് ഫാമിലിയും പട്ടികയിൽ രണ്ട് , മൂന്ന് സ്ഥാനത്താണുള്ളത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഇവരുടെയും സംഭാവന. ആദി ഗോദ്രജ് ആൻഡ് ഫാമിലി, ശിവ് നാഡർ, സാവ്ജി ദോലാകിയ, ഷാപൂർ പല്ലോൻജി മിസ്ട്രി, സൈറസ് പല്ലോൻജി മിസ് ട്രി, ഗൗതം അദാനി എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റു പ്രമുഖർ.

കേരളത്തിലെ പ്രളയ ദുരന്ത സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ലത്തുർ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, സൂനാമി, ഉത്തരാഖണ്ഡ് പ്രളയം, ജമ്മു കശ്മീർ പ്രളയം തുടങ്ങിയ ദുരന്തവേളകളിലും യൂസുഫലി വലിയ സംഭാവനകൾ നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്