കുവൈത്തികളുടെ താമസ പ്രദേശങ്ങളിൽ വിദേശികൾ താമസിക്കുന്നത് വീണ്ടും ചർച്ചയാകുന്നു
കുവൈത്തി താമസ പ്രദേശങ്ങളിലെ വിദേശ സാന്നിദ്ധ്യം നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങൾ മുനിസിപ്പൽ അഫയഴ്സ് മന്ത്രാലയം രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ ചർച്ച ചെയ്യും.
കമ്മിറ്റിയുടെ മുന്നിലുള്ള നിർദ്ദേശത്തിൽ ബാച്ച്ലർമാർക്ക് പുറമെ വിവാഹ രേഖകൾ ഇല്ലാത്ത വിദേശ ദമ്പതികൾക്കും കുവൈത്തികൾ താമസിക്കുന്ന പ്രദേശങ്ങളിൽ റൂമുകൾ അനുവദിക്കുന്നതിനു വിലക്ക് വന്നേക്കും.
കുവൈത്തികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ബാച്ച്ലേഴ്സിനെ താമസിക്കാൻ അനുവദിക്കുന്നതിനെതിരെ നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa