സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു വിലക്ക്
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് പബ്ളിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫൈസൽ അൽ നവാഫ് ഉത്തരവിറക്കി.
ധാരാളം ഉദ്യോഗസ്ഥർ ജോലി സമയം കഴിഞ്ഞ് വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു പ്രത്യേക ഉത്തരവിറക്കിയത്.
ഉദ്യോഗസ്ഥർ ജോലിക്ക് ശേഷം ഔദ്യോഗിക വാഹനങ്ങൾ തിരിച്ചേൽപ്പിക്കുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa