തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മകളുടെ വിവാഹത്തിനു പോകാനിരുന്ന മഞ്ചേരി സ്വദേശിയെ സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടിൽ അഷ്രഫ് എന്ന അഷ്രഫ് അബോണയെ (52) ജോലി ചെയ്യുന്ന ചോക്ളേറ്റ് കംബനിയുടെ വെയർ ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകളുടെ വിവാഹത്തിനു പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണു ഈ ദാരുണ സംഭവം നടന്നത്.

ഖമീസ് മുശൈത്തിൽ ഒരു ചോക്ളേറ്റ് ഡിസ്റ്റ്രിബ്യൂഷൻ കംബനിയിലെ മാനേജരായി സേവനം ചെയ്യുകയായിരുന്നു അഷ്രഫ്.

ലൈലയാണു അഷ്രഫിൻ്റെ ഭാര്യ. നാമിയ, സനാൻ, സിയ, ഇഷ എന്നിവർ മക്കളാണു. ഉള്ളാട്ടിൽ അലവിയാണു പിതാവ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവര അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്