തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പരപ്പനങ്ങാടി സ്വദേശിനിയായ തീർഥാടക മദീനയിൽ നിര്യാതയായി

മദീന: ഉംറക്കായെത്തിയ മലപ്പുറം-പരപ്പനങ്ങാടി സ്വദേശിനി മദീനയിൽ നിര്യാതയായി. അരീക്കൽ വട്ടപറമ്പത്ത് സാജിറയാണു (34) മദീനയിൽ നിര്യാതയായത്.

ഉംറ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയ സാജിറ കഴിഞ്ഞ പത്ത് ദിവസങ്ങളായി മദീനയിൽ അൽ മുവാസാത്ത് ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും സാജിറയുടെ കൂടെയുണ്ടായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജന്നത്തുൽ ബഖീഇൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്