തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടും

ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ദിനങ്ങളിൽ തണുപ്പ് വർധിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അറാർ, തുറൈഫ്, റഫ്ഹ, സകാക, ഖുറയാത്ത് , ത്വബർജൽ, തബൂക്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നേരിയ മഴ അനുഭവപ്പെടും. മദീനയിൽ വ്യാഴാഴ്ച മഴ ലഭിക്കും. മക്ക പ്രവിശ്യയിൽ വെള്ളിയും ശനിയും ഭേദപ്പെട്ട മഴ ലഭിക്കും.

ബുറൈദ, ഉനൈസ, അൽറസ്, മദ്നബ്, ബുകൈരിയ, ബദാഇഉ, റിയാദ് പ്രവിശ്യ, അബ്ഹ, അൽബാഹ, ദമാം എന്നിവിടങ്ങളിലും വ്യാഴം മുതൽ ശനി വരെ സാമാന്യം നല്ല മഴ ലഭിക്കും.

നോർത്തേൺ ബോഡർ , തബൂക്ക്, ഹാഇൽ, മദീന, മക്ക പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ട്. ഖസീമിലും റിയാദ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും ഈസ്റ്റേൺ പ്രൊവിൻസിലും നജ്രാൻ , ശറൂറ എന്നിവിടങ്ങളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്