ഗൾഫ് രാജ്യങ്ങൾ 60 ഡിഗ്രി ചൂടിലേക്ക്; അത്യുഷ്ണം കാരണം ജനങ്ങൾ രാത്രി മാത്രം ജോലി ചെയ്യും
ഗൾഫ് രാജ്യങ്ങളിലുള്ളവർ അതി ശക്തമായ ചൂട് നിമിത്തം പകൽ സമയം ജോലിക്കിറങ്ങാതെ രാത്രി മാത്രം ജോലി ചെയ്യുന്ന സ്ഥിതി വൈകാതെ വരാനിരിക്കുന്നതായി റിപ്പോർട്ട്. 2040 ലാണു അതി ശക്തമായ ചൂട് ഗൾഫ് രാജ്യങ്ങളെ കീഴ്പ്പെടുത്തുകയെന്ന് കുവൈത്ത് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സെമിനാറിൽ ശാസ്ത്രജ്ഞർ സൂചിപ്പിച്ചു.
ഒരു ദയയുമില്ലാതെ മനുഷ്യൻ പ്രകൃതി ചൂഷണം ചെയ്യുന്നത് ആഗോള തലത്തിൽ തന്നെ പാരിസ്ഥിക സന്തുലിതാവസ്ഥക്ക് മാറ്റം വരുത്തിയതായി സെമിനാറിൽ സംസാരിച്ചവർ സൂചിപ്പിച്ചു. വ്യവസായ വിപ്ളവത്തിനു ശേഷം ഉടലെടുത്ത ഗ്രീൻ ഹൗസ് ഗ്യാസ് പരിസ്ഥിതിക്ക് വലിയ പരിക്കേൽപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി.
2040 ൽ അത്യുഷ്ണം കാരണം ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിലായിരിക്കും കിടക്കേണ്ടി വരികയെന്നും 60 ഡിഗ്രി ചൂടിൽ എ സി പ്രവർത്തന രഹിതമാകുമെന്നും ജനങ്ങൾ രാത്രി ജോലിക്ക് പോകുന്ന അവസ്ഥയായിരിക്കുമെന്നും അൽ ഖസീം യൂണിവേഴ്സിറ്റിയിലെ ഡോ: അബ്ദുല്ല അൽ മിസ്നദ് പ്രവചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa