ദുബൈയുടെ ആകാശത്തിലൂടെ സ്കൈപോഡുകളിലൂടെ സഞ്ചരിക്കാം
ആകാശത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്കൈ പോഡുകള്‍ തയ്യാറാക്കിക്കൊണ്ട് പബ്ളിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ദുബൈ ഗതാഗത വകുപ്പ് മുന്നോട്ട് കുതിക്കുന്നു.
ഭാവിയിലേക്കുള്ള ദുബായിയുടെ യാത്രാ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിനിടെയാണു സ്കൈ പോഡുകള്‍ അവതരിപ്പിച്ചത്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും സ്കൈ വേ ഗ്രീന്‍ടെക് കമ്പനിയും ചേര്‍ന്നാണ് സ്കൈ പോഡുകള്‍ രംഗത്തിറക്കുന്നത്.
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന സ്കൈപോഡുകളിൽ 4 മുതൽ 6 വരെ സീറ്റിംഗ് കപ്പാസിറ്റിയാണുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതി മാത്രമാണ് സ്കൈപോഡുകൾക്കാവശ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa