തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി സ്നേഹവിരുന്ന് “പ്രതീക്ഷ 2019”

ദമ്മാം: കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി, പ്രതീക്ഷ 2019, സ്നേഹവിരുന്ന് ഫെബ്രുവരി 15 നു വെള്ളിയാഴ്ച ഇ അഹമ്മദ് സാഹിബ്‌ നഗർ ഉമ്മുൽ സാഹിക് അൽ ഷംറൂക് ഇസ്തിറാഹയിൽ വെച്ച് നടത്തപ്പെടുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ഓൾ ഇന്ത്യ മുസ്ലിം കൾച്ചറൽ സെന്റർ നാഷണൽ കൺവെൻഷനോട് കൂടി പരിപാടിക്ക് തുടക്കമാകും,വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സദസ്സിൽ വെച്ച് ഈസ്റ്റേൺ പ്രൊവിൻസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്തങ്ങൾക്ക് ജനാബ് എഞ്ചിനീയർ സി ഹാഷിം സാഹിബ്‌ സ്മാരക പുരസ്‌കാരങ്ങൾ നൽകും.

അഷ്‌റഫ്‌ ആളത്ത്ത് (മീഡിയ), നാച്ചു അണ്ടോണ (കലാ വിഭാഗം),  ഇസ്മായിൽ പുള്ളാട്ട് (ദമ്മാം ന്യൂസ്) കബീർ കൊണ്ടോട്ടി (ജീവ കാരുണ്യ പ്രവർത്തനം), റുഖിയ റഹ്മാൻ (സന്ഘാടനം) മഹ്ഷൂഖ് റഹ്മാൻ  ചേലേമ്പ്ര (ഫോട്ടോ ഗ്രാഫി). ഫാസിൽ കോട്ടക്കൽ (ഫോട്ടോ ഗ്രാഫി) എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. 

രാത്രി എട്ട് മണിയോടെ മാപ്പിള കലാമേള നടക്കും. പ്രവിശ്യയിലെ പ്രഗത്ഭരായ മൂന്ന് ഒപ്പന ടീമുകളും, അൽ കോബാർ ടീമിന്റെ വട്ടപ്പാട്ടും, കാസറഗോഡ് പ്രവാസി കൂട്ടായ്മയുടെ രണ്ടു കോൽക്കളികളും മറ്റു കലാരൂപങ്ങളും വേദിയിൽ അരങ്ങേറും. സലിം ഉമ്മുൽ കുറ & ടീം അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ രാത്രി ഒമ്പത്   മണിയോടെ ആരംഭിക്കുമെന്നും പ്രസിഡന്റ് ഹംസ പാലക്കാട്‌, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്,  ട്രഷറർ ടി ടി കരീം എന്നിവർ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രൊവിൻസിലെ മുഴുവൻ സാമൂഹിക സാംസ്‌കാരിക സംഘടനകളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group