Saturday, September 21, 2024
Saudi ArabiaTop Stories

ലെവി ഇൻവോയ്സ് തിരികെ ലഭിക്കാൻ അപേക്ഷകൾ ചൊവ്വാഴ്ച മുതൽ സ്വീകരിക്കും; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

ലെവി ഇൻവോയ്സ് (അധിക ലെവി) അടച്ച സ്ഥാപനങ്ങൾക്ക് ഇൻവോയ്സ് തുക തിരിച്ച് കിട്ടാനുള്ള അപേക്ഷകൾ ഈ മാസം 19 ആം തീയതി (ചൊവ്വാഴ്ച) മുതൽ സ്വീകരിച്ച് തുടങ്ങും.

അടച്ച തുക തിരികെ കിട്ടാൻ അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ (സിജ് ലുത്തിജാരി) വാലിഡിറ്റി ഉള്ളതായിരിക്കണം എന്നത് നിർബന്ധമാണു. അത് കൊണ്ട് തന്നെ ഇതിനകം ലെവി കാരണം സ്ഥാപനം പൂട്ടിപ്പോകുകയും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ കട്ടാകുകയും ചെയ്തവർക്കൊന്നും തുക തിരികെ ലഭിക്കില്ലെന്ന് മനസ്സിലാക്കാം.

നിതാഖാത്ത് നിയമപ്രകാരം സ്ഥാപനം അവസാനത്തെ 52 ആഴ്ചകളിൽ പ്ളാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നീ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടണം എന്നതും നിബന്ധനയാണു.

ലെവി ഇളവിനു അപേക്ഷിക്കേണ്ട രീതി.

സ്ഥാപനത്തിൻ്റെ ഉടമ ഐബാൻ ഉൾപ്പടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ നംബറും ഉൾപ്പടെ തൊഴിൽ മന്ത്രാലയത്തിനു അപേക്ഷ നൽകുകയാണു ചെയ്യേണ്ടത്. നൽകിയ വിവരങ്ങൾ തൊഴിൽ മന്ത്രാലയം ഉറപ്പ് വരുത്തിയ ശേഷം അധിക ലെവി അക്കൗണ്ടിലേക്ക് തിരികെ നൽകുകയാണു ചെയ്യുക.

ചെറുകിട സ്ഥാപനങ്ങൾ സ്ഥാപനമുടമയുടെ ഐഡൻ്റിറ്റി കാർഡും ബാങ്ക് അക്കൗണ്ടും നൽകി അപേക്ഷ നൽകിയാൽ തുക തിരികെ ലഭിക്കും. സൗദി കേന്ദ്ര ബാങ്കായാ സാമയാണു തുക തിരികെ ലഭിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുക. തിരികെ ലഭിക്കുന്ന സംഖ്യയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് അധികൃതരെ ബോധ്യപ്പെടുത്താനും തൊഴിലുടമകൾക്ക് സാവകാശം ലഭിക്കും.

ലെവി തിരികെ ലഭിക്കുന്നവർ

ലെവി 2018 ജനുവരിയിൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തിയതോടെ 2018ലെ ലെവി അടക്കുന്നതിൽ നിന്നെങ്കിലും രക്ഷപ്പെടാമെന്ന ധാരണയിൽ 2018ൽ പുതുക്കേണ്ട ഇഖാമകൾ 2017 ൽ തന്നെ പുതുക്കി ആശ്വാസം കൊണ്ടവരുണ്ടായിരുന്നു. എന്നാൽ അങ്ങനെ പുതുക്കിയവരുടെ ഇഖാമയിൽ 2018ൽ ബാക്കിയുള്ള കാലാവധിക്കനുസൃതമായ തുകയാണു ലെവി ഇൻവോയ്സ്( അധിക ലെവി) എന്ന പേരിൽ അറിയപ്പെടുന്നത്. 2500 റിയാൽ വരെയുള്ള തുക ഇങ്ങനെയുള്ള ഓരോ വ്യക്തിക്കും അധിക ലെവി ഇനത്തിൽ അടക്കാൻ ഇൻവോയ്സ് വന്നിരുന്നതിനാൽ ഈ തുക അടക്കാൻ നിരവധി കംബനികൾ നന്നായി പ്രയാസപ്പെട്ടിരുന്നു. ഇതിനു കുറെ സമയ പരിധിയും ഇൻസ്റ്റാൾമെൻ്റുകളുമെല്ലാം അനുവദിച്ചിരുന്നെങ്കിലും നിരവധി സ്ഥാപനങ്ങൾക്ക് കുടിശ്ശിക അടക്കാൻ സാധിച്ചിരുന്നില്ല.

സൗദി ഭരണാധികാരി സല്മാൻ രാജാവ് അനുവദിച്ച 11.5 ബില്ല്യൻ റിയാലിൻ്റെ സാംബത്തിക സഹായം ഇത്തരത്തിൽ അധിക ലെവി ( ലെവി ഇൻവോയ്സ് ) കൊണ്ട് പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്കാണു നൽകുന്നത്. പച്ചക്ക് മുകളിൽ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾ നൽകിയ അധിക ലെവി തിരിച്ച് നൽകുകയും ഇനി നൽകാനുള്ള അധിക ലെവി കുടിശ്ശിക എഴുതിത്തള്ളുകയുമാണു ഇത് വഴി ലക്ഷ്യമാക്കുന്നത്. മഞ്ഞയും ചുവപ്പും സ്ഥാപനങ്ങൾക്ക് പച്ചയിലെത്താനും അധിക ലെവി തിരികെ പിടിക്കാനും ഒരു വർഷ സാവകാശവും നൽകിയിട്ടുണ്ട്.

2018 ജനുവരിക്ക് ശേഷം ഇഖാമ പുതുക്കിയവർക്കാർക്കും അടച്ച തുകയിൽ ഒരു റിയാൽ പോലും തിരികെ ലഭിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. കാരണം 2018ൽ ഇഖാമ പുതുക്കിയവർക്ക് മുഴുവൻ തുകയും അടക്കേണ്ടി വന്നതിനാൽ ലെവി ഇൻവോയ്സ് ഇഷ്യു ചെയ്തിട്ടില്ലായിരുന്നു.

അതേ സമയം 2018ൽ പുതുക്കേണ്ട ഇഖാമകൾ 2017 ൽ തന്നെ മുൻകൂറായി പുതുക്കിയവർക്ക് പിന്നീട് ലെവി ഇൻവോയ്സ് അഥവാ ‘ഫതൂറ മുജമ്മഉ’ എന്ന പേരിൽ വന്ന ബിൽ തുകകൾ എല്ലാം തിരികെ ലഭിക്കുകയും ചെയ്യും.

പ്രവാസികൾ ശ്രദ്ധിക്കേണ്ടത്.

നിങ്ങളുടേ സ്പോൺസറെ ഇത് സംബന്ധിച്ച് ബോധവാനാക്കുക. പല പ്രവാസികൾക്കും അവരുടെ പോക്കറ്റിൽ നിന്ന് ഈ അധിക ലെവി തുക അടക്കേണ്ടി വന്നിട്ടുണ്ട്.1000, 2000, തുടങ്ങി 2500 റിയാൽ വരെ ബിൽ തുക വന്ന് അത് കഫീലിൻ്റെ നിർബന്ധ പ്രകാരം നൽകേണ്ടി വന്നവരുണ്ട്. കഫീലിനെ ഈ വിഷയം ബോധ്യപ്പെടുത്തി മുകളിൽ നിർദ്ദേശിച്ച പ്രകാരം തൊഴിൽ മന്ത്രാലയ വെബ്സൈറ്റിൽ കയറി ചൊവ്വാഴ്ച തന്നെ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഒരു പക്ഷേ നിങ്ങൾ പോയെന്ന് കരുതിയ തുക തിരികെ ലഭിക്കാൻ ഇതൊരു അവസരമായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്