കുവൈത്തിലേക്ക് വീണ്ടും മനുഷ്യക്കടത്ത്; 42 കാരി തട്ടിപ്പിന്നരയായി
കുവൈത്തിലേക്ക് ജോലിക്കായി പോയ തൻ്റെ മാതാവിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് മകൻ രംഗത്ത്. ഹൈദരാബാദി സ്വദേശിയായ 42 കാരിയായ മെഹ്രാജ് ബീഗം കുവൈത്തിൽ കുരുക്കിലായതായി മകൻ മുഹമ്മദ് സർദാർ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു പരാതി നൽകി.
മുഹമ്മദ് അലീം എന്ന വിസ ഏജൻ്റ് തൻ്റെ മാതാവിനെ സമീപിച്ച് കുവൈത്തിൽ ബ്യൂട്ടീഷൻ ജോലിക്ക് 40,000 രൂപ പ്രതിമാസം ശംബളം വാഗ്ദാനം ഓഫർ ചെയ്ത് വഞ്ചിക്കുകയായിരുന്നുവെന്നാണു മകൻ പറയുന്നത്.
ബ്യൂട്ടീഷൻ ജോലിക്കെന്ന് പറഞ്ഞ് കഴിഞ്ഞ സെപ്തംബറിൽ കുവൈത്തിലേക്ക് കയറ്റിയ മാതാവിനെ ഗാർഹിക ജോലിക്കാണു നിയമിച്ചത്. ദിവസവും 5 വീടുകളിൽ ജോലി ചെയ്ത് തൻ്റെ മാതാവ് തളർന്ന് പോയി. അസുഖം വന്നാൽ ചികിത്സ നൽകാതെ വെറും ഗുളിക നൽകുകയാണു സ്പോൺസർ ചെയ്തത്. അവസാനം സ്പോൺസറുടെ പീഡനം സഹിക്ക വയ്യാതെ മാതാവ് ഒളിച്ചോടുകയും കുവൈത്തിലെ ഇന്ത്യൻ എംബസിയിലെത്തുകയും ചെയ്തു. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സുഷമാ സ്വരാജ് ഇടപെടണമെന്ന് മകൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കുവൈത്തുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യക്കടത്ത് പരാതികളാണു ഹൈദരാബാദിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരാതികളുടെ സ്വഭാവം വെച്ച് നോക്കുംബൊൾ എല്ലാ കേസിനും പിറകിൽ ഒരു വ്യക്തിയോ സംഘമോ ആണു കളിക്കുന്നതെന്നാണു ബോധ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa