ഇസ്രായേലുമായുള്ള നിസ്സഹകരണത്തിൽ ഒരു അയവുമില്ലെന്ന് കുവൈത്ത്
ഇസ്രായേലുമായി നില നിൽക്കുന്ന നിസ്സഹകരണത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ലാഹ്.
പോളണ്ടിൻ്റെ തലസ്ഥാനമായ വോഴ്സോവിൽ പോളണ്ടും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻ്റും സംഘടിപ്പിച്ച മിഡിലീസ്റ്റ് പീസ് ആൻ്റ് സെക്യൂരിറ്റി സമ്മേളനത്തിനിടെ പകർത്തിയ ഇസ്രായേൽ പ്രതിനിധികൾക്കൊപ്പമുള്ള കുവൈത്ത് അടക്കമുള്ള അറബ് പ്രതിനിധികളുടെ ചിത്രത്തെ ആധാരമാക്കിയാണു ഇസ്രായേലുമായുള്ള നിസ്സഹകരണത്തിൽ മാറ്റം വരുന്ന തരത്തിൽ പ്രചരണം ഉടലെടുത്തത്.
60 ലധികം രാജ്യങ്ങളായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്. ഇസ്രായേൽ പ്രതിനിധിയും ഗ്രൂപ്പ് ഫോട്ടോയിൽ ഉണ്ടായിരുന്നതിനാൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള നിസ്സഹകരണത്തിൽ അയവ് വരുത്തുന്നതായി ആരോപണം ഉയരുകയായിരുന്നു.
ഒരു ഗ്രൂപ്പ് ചിത്രം കൊണ്ട് ഇല്ലാതാകുന്നതല്ല കുവൈത്തിൻ്റെ നിസ്സഹകരണ തീരുമാനമെന്നാണു ആരോപണത്തെ വിമർശിച്ച് മന്ത്രി ഖാലിദ് അൽ ജറല്ലാഹ് പറഞ്ഞു. കുവൈത്ത് അടക്കം മിഡിലീസ്റ്റിൽ പെട്ടതാണെന്നും മിഡിലീസ്റ്റ് സെക്യൂരിറ്റിയായിരുന്നു സമ്മേളനത്തിൻ്റെ വിഷയമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa