ഖത്തറിൽ 28 സ്കൂളുകളിൽ ഫീ ഉയർത്താൻ അനുമതി
ഖത്തറിൽ 28 സ്വകാര്യ സ്കൂളുകളിലും നഴ്സറികളിലും ട്യൂഷൻ ഫീസ് ഉയർത്താൻ മന്ത്രാലയം അനുമതി നൽകി.
15 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ശതമാനം ഫീസ് വർധനവിനാണു അനുമതി ലഭിച്ചത്. അതേ സമയം 2 സ്കൂളുകൾക്ക് 10 ശതമാനം ഫീസ് വർധനവിനു അനുമതി ലഭിച്ചു. 3 സ്കൂളുകൾക്ക് യഥാക്രമം 8,6,4 ശതമാനം വീതവും 3 സ്കൂളുകൾക്ക് 7 ശതമാനവും 5 സ്കൂളുകൾക്ക് 5 ശതമാനവും ഫീസ് വർധനവിനു അനുമതി ലഭിച്ചു.
ഈ അദ്ധ്യയന വർഷം 126 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണു ഫീസ് വർധനവിനു മന്ത്രാലയത്തിനു അപേക്ഷ ലഭിച്ചത്. ഖത്തറിൽ ആകെ 287 സ്വകാര്യ സ്കൂളുകളും നഴ്സറികളുമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa