ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

ഷാർജയിൽ വാക്കേറ്റത്തിനൊടുവിൽ തൊഴിലാളി സഹ പ്രവർത്തകൻ്റെ കഴുത്ത് അറുത്തു

സഹ പ്രവർത്തകൻ കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തതിനാൽ ഏഷ്യൻ വംശജനായ 34 കാരൻ അൽ ദൈദ് ഹോസ്പിറ്റലിലെ ഐ സി യുവിൽ ജീവനോട് മല്ലിടുന്നു.

അൽ മദാം ഏരിയയിലെ ഫിഷ് മാർക്കറ്റിലെ തൊഴിലാളികളായിരുന്നു രണ്ട് പേരും. പരിക്കേറ്റയാൾ ജോലിക്കിടെ നമസ്ക്കാരത്തിനു പോകാൻ അനുമതി ചോദിച്ചപ്പോൾ ഓർഡറുള്ള സാധനങ്ങൾ നൽകിയ ശേഷം പോകാമെന്ന് പ്രതി പറഞ്ഞത് വഴക്കിനു കാരണമാകുകായിരുന്നു.

വഴക്ക് മൂത്തപ്പോൾ പ്രതി മീൻ വെട്ടാനുപയോഗിക്കുന്ന കത്തിയെടുത്ത് സഹ പ്രവർത്തകനെ അക്രമിക്കുകയും അയാൾ പ്രതിരോധിച്ചപ്പോൾ പ്രതി കഴുത്ത് കീറുകയുമായിരുന്നു.

മാർക്കറ്റിലെ മറ്റൊരാൾ കത്തി പിടിച്ച് വാങ്ങുകയും ആംബുലൻസ് വിളിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്