ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഫിറ്റ്നസ് റൺ സംഘടിപ്പിച്ചു
ദമ്മാം: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ യു.പി ബോയ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്നസ് റൺ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരുമടക്കം 1000 ത്തിലധികം പേർ ഓട്ടത്തിൽ പങ്കാളികളായി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സുബൈർ അഹ്മദ് ഖാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കൃത്യമായ ഉറക്കത്തിന്റെ ആവശ്യകത, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയവയെ കുറിച്ച് അദ്ദേഹം കുട്ടികളെ ഉത്ബോധിപ്പിച്ചു. മുഹമ്മദ് അജ്മൽ, ഇബ്രാഹീം ദോസരി, ഷബീർ എം.പി എന്നിവർ കുട്ടികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.
ഹെഡ്മിസ്ട്രസ് ലത സ്വാഗതം പറഞ്ഞു. മുഹമ്മദ് അനസ്, മുഹമ്മദ് നസ്റുള്ള എന്നിവർ പ്രാർത്ഥന നിർവഹിച്ചു. ജയ്സി, ജബാകിനി എന്നിവർ അവതാരകർ ആയി. മെഹനാസ് ഫരീത്, എം.എസ് ധനലക്ഷ്മി, റിയാസ് (കായികവിഭാഗം), യു.പി വിഭാഗം അധ്യാപികമാർ എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa