സൗദിയിൽ യുദ്ധക്കപ്പലുകൾ നിർമിക്കുന്നു; 2030 ആകുബോഴേക്കും 50 ശതമാനം ആയുധങ്ങളും സൗദിയിൽ തന്നെ നിർമ്മിക്കും
സൗദിയിൽ വെച്ച് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിർമ്മിക്കുന്നതിനു സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്റ്റ്രീസും ഫ്രാൻസ് നേവൽ ഗ്രൂപ്പും ധാരണാ പത്രത്തിൽ ഒപ്പിട്ടു. കഴിഞ്ഞ നവംബറിൽ സ്പെയിൻ ദേശീയ കംബനിയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ സൗദി കരാറൊപ്പിട്ടതിനു പിറകെയാണിത്
സൗദി അറേബ്യൻ ഇൻഡസ്റ്റ്രീസിനു 51 ശതമാനമായിരിക്കും പദ്ധതിയിലെ പങ്കാളിത്തം. 2030 ആകുബോഴേക്കും 50 ശതമാനം ആയുധങ്ങളും സൗദിയിൽ തന്നെ നിർമ്മിക്കുകയാണു അധികൃതരുടെ ലക്ഷ്യം.
വിഷൻ 2030 പ്രകാരം കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സല്മാൻ പങ്ക് വെച്ച ആശയങ്ങൾ ഓരോന്നായി പ്രാവർത്തികമാകുന്നതാണു സമീപകാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്. ആയുധങ്ങൾ വിദേശത്ത് നിന്ന് വാങ്ങുന്നത് ഗണ്യമായി കുറച്ച് തദ്ദേശീയമായി നിർമ്മിക്കുക എന്നത് മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പ്രധാന കാഴ്ചപ്പാടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa