ജിദ്ദയിൽ നാല് പേരെ വധ ശിക്ഷക്ക് വിധേയരാക്കി
ജിദ്ദയിൽ ഇന്ന് നാലു പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 3 യമനികളെയും 1 സോമാലിയെയുമാണു വധ ശിക്ഷക്ക് വിധേയരാക്കിയത്.
നിരോധിത മയക്ക് മരുന്നു ഗുളികകളും ഹഷീഷും വലിയ അളവിൽ സൗദിയിലെക്ക് കടത്താൻ ശ്രമിച്ചതിനാണു 3 യമനികളെ വധ ശിക്ഷക്ക് വിധേയരാക്കിയത്.
വീടുകളിൽ ഭർത്താക്കന്മാരില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി കൊള്ള നടത്തുകയും സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഘവും പിടിച്ച് പറിയും നടത്തുകയും ചെയതതിനായിരുന്നു സോമാലി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa