സൗദി ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട പാകിസ്ഥാനികൾ സ്വദേശത്ത് എത്തിത്തുടങ്ങി
സൗദി കിരീടാവകാശിയുടെ ഉത്തരവ് പ്രകാരം സൗദിയിലിൽ വിവിധ പ്രദേശങ്ങളിലെ ജയിലുകളിൽ നിന്ന് മോചിതരായ പാകിസ്ഥാനി പൗരന്മാരിൽ ചിലർ ഇന്ന് സ്വദേശത്ത് എത്തിച്ചേർന്നു. ജയിൽ മോചിതരായ ചിലർ ലാഹോറിലെ അല്ലാമാ ഇഖ്ബാൽ എയർപോർട്ടിൽ ഇന്നെത്തിയതായി പ്രാദേശിക പത്രമാണു റിപ്പോർട്ട് ചെയ്തത്.
രണ്ട് ദിവസം മുംബ് പാകിസ്ഥാൻ സന്ദർശന സമയത്ത് 2107 പാകിസ്ഥാനികളെ ഉടൻ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഉത്തരവിട്ടതിനെത്തുടർന്നാണു തടവുകാർ മോചിതരായത്.
ഈ സന്തോഷ നിമിഷം അനുഭവിക്കാൻ അവസരം നൽകിയ സൗദി ഭരണകൂടത്തിനും കിരീടാവകാശിക്കും മോചിതരായവർ പ്രത്യേകം നന്ദി അറിയിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ ബാക്കിയുള്ള തടവുകാർ കൂടി പാകിസ്ഥാനിലെത്തും. ചിലയാളുകൾക്ക് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തതും കാലാവധി കഴിഞ്ഞ രേഖകളുള്ളതുമെല്ലാം കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം ആവശ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ത്യക്കാരായ 850 തടവുകാരെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഇന്നലെ ഇന്ത്യയിലെ സന്ദർശന വേളയിലും ഉത്തരവിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa