തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ചൈനക്ക് വൻ മതിലുണ്ടെങ്കിൽ ഞങ്ങളുടെ വൻ മതിൽ മുഹമ്മദ് ബിൻ സല്മാനെന്ന് ബഹ്രൈൻ വിദേശകാര്യ മന്ത്രി

ചൈനക്ക് വൻ മതിലുണ്ടെങ്കിൽ തങ്ങൾക്ക് വൻ മതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാനെന്ന് ബഹ്രൈൻ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്.

ചൈനയിലെ വൻ മതിലിനു മുകളിൽ കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ നിൽക്കുന്ന ചിത്രത്തോടൊപ്പമാണു തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ബഹ്രൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ സൗദി കിരീടാവകാശിയെ പ്രകീർത്തിച്ച് കൊണ്ട് പോസ്റ്റ് ചെയ്തത്.

ചൈനയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ചൈനയിലെ പ്രസിദ്ധമായ വൻ മതിൽ സന്ദർശിച്ചിരുന്നു. സൗദിയിലെ ചൈനീസ് അംബാസഡർ കിരീടാവകാശിയെ വൻ മതിൽ സന്ദർശന വേളയിൽ അനുഗമിച്ചു.

ചൈനീസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തിയ രാജകുമാരൻ വിവിധ കരാറുകളിൽ ഒപ്പ് വെച്ചു. പാകിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിലെ അവസാന സന്ദർശന സ്ഥലമാണു ചൈന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്