തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ അമീറിൻ്റെ കാരുണ്യം; 161 തടവുകാർക്ക് മോചനം

നാഷണൽ-ലിബറേഷൻ ദിനങ്ങളോടനുബന്ധിച്ച് 161 തടവുകാരെ ജയിൽ മോചിതരാക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ ജാബിർ ഉത്തരവിട്ടു. 545 തടവുകാരുടെ ജയിൽ ശിക്ഷയിൽ ഇളവ് നൽകാനും ഉത്തരവുണ്ട്.

അതോടൊപ്പം 97 പേരെ നാടു കടത്താനുള്ള തീരുമാനം ഒഴിവാക്കുകയും 1074 പേർക്ക് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുകയും ചെയ്യും.

58 ആം നാഷണൽ ഡേയും 28 ആം ലിബറേഷൻ ഡേയുമാണു കുവൈത്ത് ആഘോഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്