തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സല്മാൻ രാജാവ് ഈജിപ്തിൽ

യൂറോപ്യൻ യൂണിയൻ-അറബ് സ്റ്റേറ്റ് ഉച്ച കോടിയിൽ സംബന്ധിക്കാനായി സല്മാൻ രാജാവ് ഈജിപ്തിലെ ഷറം അൽ ശൈഖിലെത്തി. ഷറം അൽ ശൈഖിലെ റെഡ് സീ റിസോർട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി പ്രതിനിധി സംഘത്തെ നയിക്കുന്നത് സല്മാൻ രാജാവായിരിക്കും.

അറബ് ലീഗും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തലാണു രണ്ട് ദിവസത്തെ ഉച്ച കോടി കൊണ്ട് ലക്ഷ്യമാക്കുന്നത്. സൗദിയും ഈജിപ്തും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും രാജാവിൻ്റെ സന്ദർശന വേളയിൽ ചർച്ച ചെയ്യും.

രാജാവിൻ്റെ അസാന്നിദ്ധ്യത്തിൽ ഭരണ കാര്യങ്ങൾ നടത്തുന്നതിനു കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്