തിങ്കളാഴ്‌ച, ജൂൺ 8, 2026
Top Stories

ധാക്ക-ദുബായ് വിമാനം റാഞ്ചാൻ ശ്രമം; റാഞ്ചി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ബംഗ്ളദേശിൽ വിമാനം റാഞ്ചാൻ ശ്രമിച്ച ആയുധ ധാരി കൊല്ലപ്പെട്ടു.

ധാക്കയിൽ നിന്ന് ചിറ്റഗോങ്ങ് വഴി ദുബായിലേക്ക് പറക്കുന്ന ബിമൻ ബംഗ്ലാദേശിന്റെ വിമാനമാണ് ഇന്ന് വൈകീട്ട് ചിറ്റഗോങ്ങിൽ നിന്നും പറന്നുയർന്നതിനു ശേഷം റാഞ്ചാൻ ശ്രമമുണ്ടായത്.

ആയുധധാരിയായ അക്രമി കോക്പിറ്റിലേക്ക് കയറി വിമാനം തിരിച്ചിറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ചിറ്റഗോങ്ങിലെക്ക് തന്നെ തിരിച്ചിറക്കുകയും, പോലീസും സൈന്യവും വിമാനം വളയുകയും, വിമാനത്തിലുണ്ടായിരുന്ന 142 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

റാഞ്ചിയെ പിന്നീട് കമാൻഡോകൾ കീഴടക്കി. പരിക്കുകളോടയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇപ്പോൾ മരണപ്പെട്ടതായി ബംഗ്ളദേശ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ മരണ കാരണവും, അക്രമിയുടെ പേര് വിവരങ്ങളും അധികൃതർ പുറത്തു വിട്ടിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും സ്ഥിതീകരിക്കാത്ത റിപോർട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group