അറേബ്യൻ ഡ്രൈവേഴ്സ് നടത്തിയ ദ്വിദിന ഫുട്ബോൾ ടൂർണമെന്റ് കപ്പ് ജരീർ മെഡിക്കൽ യൂത്ത് വിംഗിന്
റിയാദ് : അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷൻ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ദ്വിദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റജബ് കാർഗോ റിയാദ് സ്പോൺസർ ചെയ്ത വിന്നേഴ്സ് കപ്പും ക്യാഷ് പ്രൈസും മലാസ് ജരീർ മെഡിക്കൽ യൂത്ത് വിംഗ് ടീം സ്വന്തമാക്കി.
നസ്രിയ ബദറുദ്ധീൻ ഓയിൽ ചേഞ്ച് സ്പോൺസർ ചെയ്ത ഫസ്റ്റ് റണ്ണേഴ്‌സ് കപ്പ് സാബ് എക്സ്പ്രസ്സ് റിയാദ് ടീമും വിജയികളായി.

ഫെബ്രുവരി 21 & 22 തീയതികളിൽ നടന്ന മത്സരം എയർ ഇന്ത്യ റിയാദ് മാനേജർ ശ്രീ മാരിയപ്പൻ കിക് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ജീവ കാരുണ്യ പ്രവർത്തകൻ ശ്രീ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. റിയാദിലെ സാമൂഹിക സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തകർ ആയ ശ്രീ ജലീൽ പള്ളാത്തുരുത്തി, ശ്രീ അയൂബ് കരൂപ്പടന്ന , ശ്രീ ജയൻ കൊടുങ്ങല്ലൂർ, ശ്രീ മജീദ് പൂളക്കാടി, ഡൊമിനിക് സാവിയോ, റിജോഷ്,നിഹാസ് പാനൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുൽവാലയിൽ വീരമൃത്യു സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു തുടങ്ങിയ കളിയിലെ മികച്ച താരമായി ജോബി (ജരീർ മെഡിക്കൽസ്) മികച്ച ഡിഫൻഡർ ഷെഫീഖ് (സാബ് എക്സ്പ്രസ്സ്) മികച്ച ഗോൾ കീപ്പർ കമാൽ (സാബ് എക്സ്പ്രസ്സ്) എന്നിവരെയും തിരഞ്ഞെടുത്തു.
മാർച്ച് 29ന് അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ സമ്മാനദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാബു ഫിലിപ്പ് (മുഖ്യ രക്ഷാധികാരി), ജോർജ് തൃശ്ശൂർ (പ്രസിഡന്റ് ), മുഹമ്മദ് ഷാ വെഞ്ഞാറമൂട്(സെക്രട്ടറി), ജോജു തൃശ്ശൂർ (കൺവീനർ ),സജീർ തിരുവനന്തപുരം (ട്രഷറർ ), ഷാഫി മൂർക്കനാട് (മീഡിയ), ബാദുഷ, റഫീഖ് തൃശ്ശൂർ, അയ്യൂബ് ആലുവ,മുസ്തഫ മഞ്ചേരി (സ്പോർട്സ് )’എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
