തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ അമീർ ആസ്ത്രിയൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

വിയന്ന: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ആസ്ത്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡേർ ബെല്ലനുമായി കൂടിക്കാഴ്ച നടത്തി. ഹോഫ്ബർഗ് പ്രസിഡൻഷ്യൽ പാാസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ യോജിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യവും ഉഭയ കക്ഷി ബന്ധവുമെല്ലാം ചർച്ചയിൽ വിഷയമായി.

ആഗോള തലത്തിലെയും മിഡിലീസ്റ്റിലെയും സമകാലിക സംഭവ വികാസങ്ങൾ ഇരു രാഷ്ട്ര നേതാക്കളും ചർച്ചക്ക് വിധേയമാക്കി.

ഹോഫ്ബർഗ് പാലസിൽ എത്തിയ ഖത്തർ അമീറിനെ സ്വീകരിക്കാൻ അധികൃതർ ഔദ്യോഗിക സ്വീകരണ പരിപാടികളൊരുക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്