മിഡിലീസ്റ്റിലെ ഏറ്റവും വലിയ കടപ്പത്ര വിൽപ്പനക്ക് ഖത്തർ ഒരുങ്ങുന്നു
ആയിരം കോടി ഡോളറിന്‍റെ വന്‍ കടപ്പത്ര വില്‍പ്പനയ്ക്ക് ഖത്തർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിറ്റേഴ്സ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
കടപ്പത്രവില്‍പ്പനയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണു കരുതുന്നത്. മിച്ച ബജറ്റായിട്ടും കടപ്പത്രം പുറത്തിറക്കാൻ ഖത്തറിനെ പ്രേരിപ്പിക്കുന്നത് കടപ്പത്ര വിപണിയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യമാണെന്നാണു റിപ്പോർട്ടിൽ പറയുന്നത്. 118 കോടി ഡോളറിന്‍റെ മിച്ച ബജറ്റായിരുന്നു ഈ വര്‍ഷം ഖത്തര്‍ അവതരിപ്പിച്ചത്.
ഖത്തറിൻ്റേത് മിഡിലീസ്റ്റിലെ ഏറ്റവും വലിയ കടപ്പത്ര വില്‍പ്പനയാകുമെന്നാണു റോയിട്ടേഴ്സ് പറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സൗദി അറേബ്യ പുറത്തിറക്കിയ 750 കോടി ഡോളറിന്‍റെ കടപ്പത്രമായിരുന്നു ഇത് വരെ മിഡിലീസ്റ്റ് കണ്ട ഏറ്റവും വലിയ കടപ്പത്ര വില്പന.
ഇതിനു മുംബ് ഖത്തര്‍ പുറത്തിറക്കിയ 250 കോടി ഡോളറിന്റെ കടപ്പത്ര കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa