ഖത്തറിലെ 10 ശതമാനം ജനങ്ങളും കിഡ്നി രോഗികൾ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ കിഡ്നി ആരോഗ്യവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള വിവിധ പരിപാടികൾ ഒരുക്കുന്നു. ഖത്തർ ജന സംഖ്യയിലെ 10 ശതമാനത്തിലധികം പേർ കിഡ്നി രോഗികളാണ്.
കിഡ്‌നി ആരോഗ്യം എല്ലാവര്ക്കും;എവിടെയും എന്ന ആശയത്തിൽ മാർച്ച് 14 നു ലോക കിഡ്‌നി ദിനത്തിൽ ബോധ വത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കും.
ഖത്തർ ജന സംഖ്യയെ പത്തിൽ ഒന്ന് എന്ന തോതിൽ ഏതെങ്കിലും രീതിയിലുള്ള കിഡ്‌നി രോഗം ബാധിച്ചിട്ടുണ്ട്. അവരിൽ 250 മുതൽ 270 വരെ രോഗികൾ ഓരോ വർഷവും പുതുതായി ഡയാലി സിസിനു തുടക്കം കുറിക്കുന്നുണ്ട്.
കിഡ്‌നി രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ആവശ്യമായ ചികിത്സകൾ വേഗത്തിൽ നടത്താനും രോഗം ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനും പൊതു ജനങ്ങളെ ബോധവാന്മാരാക്കുകയാണു അധികൃതരുടെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa