തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയെ ലക്ഷ്യമാക്കി വന്ന ഡ്രോൺ തകർത്തു; ഇന്ത്യക്കാരന് പരിക്ക്

സൗദിയെ ലക്ഷ്യമാക്കി വന്ന ഹൂത്തികളുടെ ഡ്രോൺ സൗദി എയർ ഡിഫൻസ് ഫോഴ്സ് തകർത്തു . സൗദി സ്റേറ് ടെലിവിഷനാണ് വാർത്ത പുറത്ത് വിട്ടത്.

അബഹയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഹൂത്തികൾ ഡ്രോൺ അയച്ചതെന്ന് അറബ് സഖ്യ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് ഇറാനിൽ നിർമ്മിച്ചതാണെന്നാണ് മനസ്സിലാകുന്നതെന്ന് തുർക്കി മാലികി പറഞ്ഞു.

തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഇന്ത്യക്കാരനും ഒരു വനിത അടക്കം 4 സൗദികൾക്കും പരിക്കേൽക്കുകയും 6 വാഹനങ്ങൾക്കും നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്