തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സിഗ്നലുകളിൽ വെച്ച് വലത് ഭാഗത്ത് കൂടെ ഓവർടേക്ക് ചെയ്യുന്നവരെ പിടിക്കാൻ കാമറ

സൗദിയിൽ ട്രാഫിക് സിഗ്നലുകളിൽ വെച്ച് വലത് ഭാഗത്ത് കൂടെ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പിടി കൂടാനുള്ള പദ്ധതി ഒരുങ്ങുന്നതായി റിപ്പോർട്ട് .

സിഗ്നലുകളിൽ മറ്റു വാഹനങ്ങളെ വലത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യുന്നവർക്ക് പിഴ ശിക്ഷ നൽകാനുള്ള പദ്ധതികൾ ഒരുങ്ങുകയാണെന്ന് സൗദി ട്രാഫിക് വിഭാഗവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സിഗ്‌നലുകളിൽ പ്രത്യേക കാമറകൾ സ്ഥാപിച്ച് കൊണ്ട് ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവരെ പിടി കൂടാനാണ്‌ പദ്ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്