Wednesday, November 27, 2024
KuwaitTop Stories

കുവൈത്തിൽ 2000 ത്തിലധികം വിദേശികളെ നാടു കടത്തി

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം കുവൈത്തിൽ നിന്ന് 2,200 വിദേശികളെ നാടുകടത്തിയെന്ന് അധികൃതർ വ്യക്തമാക്കി. താമസ രേഖാ പ്രശ്നങ്ങളുള്ളവരും, കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിച്ചവരും ഉൾപ്പെടെയുള്ളവരെയാണു നാടു കടത്തിയത്.

ഈ വർഷം തുടക്കം മുതൽ ഫെബ്രുവരി അവസാനം വരെയുള്ള കാലയളവിൽ പ്രതിദിനം ശരാശരി 27 ലധികം വിദേശികളെ നാടുകടത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ, ഈജിപ്ത് ,ഫിലിപ്പൈൻസ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ രാജ്യക്കാരാണ് നാടു കടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും.

2018ൽ 17,000 വിദേശികളെയും 2017ൽ 29,000 വിദേശികളെയുമാണു കുവൈത്തിൽ നിന്ന് നാടു കടത്തിയിരുന്നത്.

ഇഖാമ നിയമ ലംഘനം, മദ്യം, മയക്കുമരുന്ന് അടക്കമുള്ള ക്രിമിനൽ കേസുകൾ, ഗുരുതരമായ ട്രാഫിക് നിയമ ലംഘനം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവക്ക് പുറമേ വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരും നാടു കടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്