Wednesday, November 27, 2024
Top StoriesU A E

യു.എ.ഇ യിലെ താമസക്കാർക്ക് ഇനി വിമാനവും ഓടിക്കാം; ഒക്ടോബർ മുതൽ ലൈസൻസ് ലഭിക്കും

ഒക്ടോബർ 2019 മുതൽ യു.എ.ഇ യിലെ താമസക്കാർക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറു വിമാനം ഓടിക്കാം.

യു.എ.ഇ യിൽ താമസിക്കുന്ന ആർക്കും ഇതിനുള്ള ലൈസൻസിന് അപേക്ഷിക്കാം. ഫ്ലൈറ്റ് ക്ലബ്ബിൽ നിന്നും പരിശീലനം നേടി ലൈസൻസ് സ്വന്തമാക്കാം.

alpha electro.jpg

ആൽഫാ ഇലക്ട്രോ എന്ന് നാമകരണം ചെയ്തിട്ടുള്ള യു.എ.ഇ യിൽ നിർമ്മിച്ചിട്ടുള്ള വിമാനമാണ് പറത്താൻ അനുമതി നൽകിയിട്ടുള്ളത്. ഇതേ വിമാനം ഉപയോഗിച്ച് തന്നെയായിരിക്കും പരിശീലനവും നൽകുക. ഒറ്റപ്രാവശ്യം ചാർജ് ചെയ്താൽ 180 കിലോമീറ്റർ വേഗതയിൽ 90 മിനിറ്റ് പറത്താവുന്ന വിമാനത്തിന് രണ്ടു ലിഥിയം ബാറ്ററികളാണുള്ളത്.

നാല് ലക്ഷം ദിർഹം വിലയുള്ള, സ്ലോവേനിയൻ എയർഫ്രെമിൽ നിർമ്മിച്ചിട്ടുള്ള വിമാനം, എൻജിനും ബാറ്ററിയുമടക്കം പൂർണ്ണമായും യു.എ.ഇ യിൽ വെച്ചാണ് അസംബിൾ ചെയ്തിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa