ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ
കായംകുളം: പുതുപ്പള്ളി സ്വദേശികളായ യുവാക്കളെ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ കറുവക്കാരൻ പറമ്പിൽ വീട്ടിൽ അബ്ദുൾ നാസറി (52) നെയാണ് ഇൻസ്പെക്ടർ പി കെ സാബു, എസ് ഐ സിഎസ് ഷാരോൺ എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പുതുപ്പള്ളി സ്വദേശികളായ 4 യുവാക്കളിൽ നിന്ന് 5.40,000 രൂപ വാങ്ങി ദുബൈയിൽ വിസിറ്റിംഗ് വിസയിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ അബ്ദുൽ നാസർ ചെയ്തത്.
വിസിറ്റിംഗ് വിസയിലെത്തിയ യുവാക്കളെ ദുബൈയിലെ ഒരു റൂമിൽ ഒരു മാസത്തോളം താമസിപ്പിച്ചെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നത് കണ്ട യുവാക്കൾ തട്ടിപ്പ് മനസിലായതിനെ തുടർന്ന് യുവാക്കൾ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ വിമാന ടിക്കറ്റിനുള്ള പണം അയച്ചു കൊടുക്കുകയും യുവാക്കൾക്ക് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
നാട്ടിൽ തിരിച്ചെത്തിയ യുവാക്കൾ പിന്നീട് പണം തിരികെ ആവശ്യപ്പെട്ട് നിരവധി തവണ അബ്ദുൽ നാസറിനെ ബന്ധപ്പെട്ടെങ്കിലും അയാൾ പണം തിരികെ നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് യുവാക്കൾ സി ഐ ക്ക് നൽകിയ പരാതി നൽകുകയും കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി പേരെ ഇത് പോലെ വഞ്ചിച്ച് പണം തട്ടിയിട്ടുള്ളതായി പൊലീസിനു വ്യക്തമാകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa