കുവൈത്തിൽ നാനൂറോളം വിദേശ അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും
ഈ അദ്ധ്യയന വർഷാവസാനത്തോടെ കുവൈത്തിലെ 365 വിദേശ അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ്, ഇലക്ട്രിസിറ്റി, സൈക്കോളജി, ബയോളജി, ഹിസ്റ്ററി, കംബ്യൂട്ടർ തുടങ്ങിയ വിഷയങ്ങളിലെ അദ്ധ്യാപകർക്കാണു ജോലി നഷ്ടപ്പെടുക.
കുവൈത്തി വത്ക്കരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണു ഈ പിരിച്ച് വിടൽ നടപടി. കുവൈത്തിലെ 30 ലക്ഷത്തിൽ പരം വരുന്ന വിദേശികളെ പകുതിയാക്കി കുറക്കണമെന്നാണു പാർലമെൻ്റിൽ മെംബർമാർ ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa