യു എ ഇയും കുവൈത്തും ബോയിംഗ് 737 മാക്സ് 8 ജെറ്റ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി
ഒമാനു പിറകേ യു എ ഇയും കുവൈത്തും ബോയിംഗ് 737 ജെറ്റ് വിമാന സർവീസുകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി.
കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട എത്യോപ്യൻ വിമാനം ബോയിംഗ് 737 കാറ്റഗറിയിൽ പെട്ടതായതിനാലും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ബോയിംഗ് അപകടമായതിനാലുമാണു വിലക്കേർപ്പെടുത്തിയത്.
ബോയിംഗ് 737 വിമാനത്തിനു വിലക്കേർപ്പെടുത്താൻ ഉദ്ദേശമില്ലെന്നായിരുന്നു ആദ്യ യു എ ഇ പ്രതികരിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പിന്നീട് ബോയിംഗ് 737 ഓപറേഷൻ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യ, തായ് ലൻ്റ്, ഈജിപ്ത്, ലബനാൻ, യൂറോപ്പ്, ആസ്ത്രേലിയ, അർജൻ്റീന, ബ്രസീൽ, കെയ്മാൻ ഐലൻഡ്, സൗത്ത് കൊറിയ, ചൈന, എത്യോപ്യ, ഇന്തോനേഷ്യ, മെക്സികോ, സിംഗപ്പൂർ, യു കെ എന്നീ രാജ്യങ്ങളെല്ലാം ബോയിംഗ് 737 ൻ്റെ ഓപ്പറേഷൻ റദ്ദാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa