Sunday, April 20, 2025
Dammam

നിപുണ Expo 2019

വെള്ളിയാഴ്ച ബദർ ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച്  ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 15 വെള്ളിയാഴ്ച  പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം എക്സിബിഷൻ സംഘടിപ്പിക്കുന്നു.

സ്ത്രീകളിൽ ഒളിഞ്ഞുകിടക്കുന്ന കലാവാസനകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അതുവഴി മറ്റുള്ളവർക്ക് പ്രചോദനം  നൽകാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പരിപാടിയിൽ ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ, ഡിസൈനിങ് , ബേക്കറി,കൃഷി എന്നീ വിഭാഗങ്ങളിലാണ്  എക്സിബിഷൻ നടക്കുന്നത്.  അതോടൊപ്പം നാരീശക്തി ജേതാവ് ശ്രീമതി മഞ്ജു മണിക്കുട്ടനെ ആദരിക്കൽ ചടങ്ങും ഉണ്ടാകുന്നതാണ്.

വൈകീട്ട് 5 മണി മുതൽ 7 വരെയുള്ള എക്സിബിഷൻ ശ്രീമതി മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സംഘടനാനേതാക്കളും പങ്കെടുക്കുന്നതായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa