ഖത്തറിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് വ്യാജ ഫോൺ കാളുകൾക്കെതിരെ മുന്നറിയിപ്പ് നൽകി.
എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പാസ്പോർട്ട് അക്കൗണ്ട് നംബർ എന്നിവ ആവശ്യപ്പെട്ടായിരിക്കും തട്ടിപ്പ് സംഘം കാൾ ചെയ്യുക.
ആർ വിളിച്ചാലും പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സ്വകാര്യ ഡീറ്റെയിൽസുകൾ നൽകരുതെന്നും അത്തരം വിളികൾ ലഭിച്ചാൽ 44255777 എന്ന നംബരിലോ cons.doha@mea.gov.in എന്ന ഐഡിയിലോ റിപ്പോർട്ട് ചെയ്യണമെന്നും എംബസി അധികൃതർ അറിയിച്ചു.
പാസ്പോർട്ടിലെ പ്രശനമുണ്ടെന്നും അത് പരിഹർക്കുന്നതിനു പണം വേണമെന്നും ഒക്കെ പറഞ്ഞണു തട്ടിപ്പ് സംഘം ഫോൺ ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa