ന്യൂസിലാൻ്റിലെ പള്ളികളിൽ അക്രമണം നടത്തിയ ഭീകരനെ കോടതിയിൽ ഹാജരാക്കി
ന്യൂസിലാൻ്റിലെ പള്ളികളിൽ കഴിഞ്ഞ ദിവസം അതി ക്രൂരമായ ആക്രമണം നടത്തി 49 പേരെ വധിച്ച ഭീകരൻ ബ്രൻ്റൻ ഹാരിസൻ ടാറൻ്റിനെ ഇന്ന് കോടതിയിൽ മറ്റൊരു കൊലപാതകക്കേസിൽ ഹാജരാക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.
വെള്ള ജയിൽ വസ്ത്രവും കൈ വിലങ്ങുമണിഞ്ഞ നിലയിലുള്ള ബ്രൻ്റൻ ഹാരിസൻ്റെ ചിത്രം മാധ്യമങ്ങൾ പങ്ക് വെച്ചു. ജഡ്ജ് ഭീകരനെതിരെ നേരത്തെ ചുമത്തിയിരുന്ന കൊലപാതകക്കുറ്റം വായിച്ചു കേൾപ്പിച്ചു. ഏപ്രിൽ 5 നു അടുത്ത സിറ്റിംഗ് വരെ ഭീകരനെ പോലീസ് കസ്റ്റഡിയിൽ വെക്കും.
ആസ്ത്രേലിയക്കാരനായ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ബ്രൻ്റൻ ഒരു കടുത്ത ഫാസിസിറ്റുമാണെന്നാണു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുസ്ലിംകൾക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും നീങ്ങുന്ന വലത് പക്ഷ ഭീകരരിൽ പെട്ടയാളാണു ഇയാൾ.
ന്യുസിലാൻ്റിൻ്റെ ചരിത്രത്തില കറുത്ത ദിനമായാണു പ്രധാനമന്ത്രി ജാക്കിൻഡ ആർദെൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. വളരെ ആസൂത്രിതമായ അക്രമമായിരുന്നു നടന്നതെന്ന് ജാക്കിൻഡ പറഞ്ഞു.
ന്യൂസിലാൻ്റിലെ രണ്ട് മുസ് ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടി വെപ്പിൽ 49 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. 50 ഓളം പേർക്ക് പരിക്കേറ്റു. 20 പേരുടെ പരിക്ക് ഗുരുതരമാണു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.
ന്യൂസിലാൻ്റിലെ ക്രിസ്റ്റ് ചർച്ച് നഗരത്തിലെ പള്ളികളിലാണു അക്രമണങ്ങൾ നടന്നത്. കൊലപാതകികൾ അക്രമണം നടത്തുന്നത് സോഷ്യൽ മീഡിയ വഴി ലൈവ് ആയി കാണിക്കുകയും ചെയ്തിരുന്നു.അക്രമണവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായിട്ടുണ്ട്.
ആക്രമണത്തെ ഇന്ത്യയും സൗദിയും ന്യുസിലാന്റും ആസ്‌ത്രേലിയയും അടക്കമുള്ള ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa