Sunday, September 22, 2024
Dammam

പ്രവാസി സാംസ്കാരിക വേദി ഈസ്റ്റേൺ പ്രോവിന്‍സ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.

പ്രവാസി സാംസ്കാരിക വേദി ഈസ്റ്റേൺ പ്രോവിന്‍സ് സെൻട്രൽ കമ്മറ്റി പുനസംഘടിപ്പിച്ചു. 2019-2020 കാലയളവിലേക്കാണ് പുതിയ നേതൃത്വം. സെൻട്രൽ കമ്മറ്റി പ്രസിഡന്റായി ഷാജഹാൻ എം കെ തെരഞ്ഞെടുക്കപ്പെട്ടു. മുഹ്‌സിൻ ആറ്റാശ്ശേരി ജനറൽ സെക്രട്ടറിയും കിരൺ കെ കെ ട്രഷററുമായി ചുമതലയേറ്റു. അഡ്വ നവീൻ കുമാർ വൈസ് പ്രസിഡന്റായി.

മറ്റു ഭാരവാഹികൾ ഫൈസൽ കുറ്റ്യാടി, ഷമീർ വണ്ടൂർ (സെക്രട്ടറിമാർ). സിറാജ് തലശ്ശേരി (ജോയിന്റ് ട്രഷറർ). വിവിധ വകുപ്പ് മേധാവികൾ, ജംഷാദ് അലി കണ്ണൂർ, അനസ് മാള, സലീം ആലപ്പുഴ (ജനസേവന വിഭാഗം), ഷബീർ ചാത്തമംഗലം (പബ്ലിക് റിലേഷന്‍സ്), സഫ്വാൻ (സംഘടന). കമ്മിറ്റി അംഗങ്ങൾ ബിജു പൂതക്കുളം, റമീസ്, രേഷ്മ, സാബു മേലേതിൽ, അഡ്വ സനീജ സഗീർ, സുനില, റാഷിദ ഷാജഹാൻ, സലീം കണ്ണൂർ, ബഷീർ വാടാനപ്പള്ളി.

പ്രവാസി സാംസ്കാരിക വേദി സൌദി കോഡിനേറ്റർ ഖലീലുറഹ്മാൻ പാലോട്, അഷ്റഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹ്‌സിൻ ആറ്റാശ്ശേരി സ്വാഗതം പറഞ്ഞു. ഷബീർ ചാത്തമംഗലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q