തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ന്യൂസിലാൻ്റിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച സൗദി പൗരൻ്റെ മൃതദേഹം മദീനയിൽ മറവ് ചെയ്യും

ന്യൂസിലാൻ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച സൗദി പൗരൻ മുഹ്സിൻ അൽ മസീനിയുടെ മൃതദേഹം മദീന മുനവ്വറയിൽ മറവ് ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ മകൻ ഡോ: ഫറാസ് അൽ മസീനി അറിയിച്ചു.

ന്യൂസിലാൻ്റിലെ സൗദി എംബസി മുഹ്സിൻ അൽ മസീനിയുടെ മൃതദേഹം ഇന്ന് കൈപ്പറ്റിയതായും മൃതദേഹം മദീനയിലേക്കെത്തികുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡോ: ഫറാസ് പറഞ്ഞു.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ അൽ മസീനിയെ ആശുപത്രിയിലേക്ക് നീക്കുംബോൾ ഒരു വിരൽ ഉയർത്തിപ്പിടിച്ച നിലയിൽ കിടക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്