Monday, November 25, 2024
Dammam

മുൻപ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നൽകി.

അൽ ഹസ്സ / ബേപ്പൂർ: പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങിയ നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ  ഷുഖൈഖ്  യൂണിറ്റ് രക്ഷാധികാരിയായിരുന്ന ഷമിൽ നെല്ലിക്കോടിന്റെ മാതാവിന്റെ ചികിത്സയ്ക്കായി നവയുഗം പ്രവർത്തകർ സ്വരൂപിച്ച ധനസഹായം കൈമാറി.

ഷമിലിന്റെ മാതാവായ എൻ.സി. യശോദ ക്യാൻസർ രോഗബാധിതയാണ്. ചികിത്സയ്ക്കും മരുന്നിനുമായി നല്ലൊരു തുക ആവശ്യമുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഷമിലിന്റെ കുടുംബത്തിന് ഇത്രയും വലിയ സാമ്പത്തികബാധ്യത ചുമക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സധനസഹായം സ്വരൂപീകരിയ്ക്കാൻ തീരുമാനിച്ചത്.

sameer to siyad.jpg
മസറോയിയ യൂണിറ്റ് സെക്രട്ടറി സമീറിൽ നിന്നും സിയാദ് പള്ളിമുക്ക് സഹായധനം ഏറ്റുവാങ്ങുന്നു.

അൽഹസ്സ ഹഫൂഫ് മേഖലയിൽ നിന്നുള്ള വിവിധ യൂണിറ്റ് അംഗങ്ങളിൽ നിന്നും സ്വീകരിച്ച ഫണ്ട്, ഷുഖൈഖ് യൂണിറ്റ് ഓഫിസിൽ വെച്ച്  യൂണിറ്റ് പ്രസിഡന്റ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്ന ചടങ്ങിൽ വച്ച് ട്രഷർററായ ഷിബു താഹിറിൽ നിന്നും, ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദ് പള്ളിമുക്ക് ഏറ്റുവാങ്ങി. മസറോയിയ യൂണിറ്റ് വിഹിതം മസറോയിയ യൂണിറ്റ് സെക്രട്ടറി സമീറും കൈമാറി.

പ്രസ്തുത യോഗത്തിൻ യൂണിറ്റ് രക്ഷാധികാരി ഷാജി, അൽഹഫൂഫ് മേഖല സെക്രട്ടറി ഇ എസ് റഹിം തൊളിക്കോട്, ഹരത്ത് യൂണിറ്റ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ , മസറോയിയ യൂണിറ്റ് വൈസ്  പ്രസിഡന്റ്  അബ്ദുൽ കലാം, നാസർ കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.

shibu to siyad.jpg

ഷിബു താഹിറിൽ നിന്നും ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദ് പള്ളിമുക്ക് സഹായധനം ഏറ്റുവാങ്ങുന്നു.

തുടർന്ന് കേരളത്തിൽ എത്തിയ നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി,  സുശീൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നവയുഗം പ്രവർത്തകർ സ്വരൂപിച്ച ചികിത്സധനസഹായഫണ്ട്, ഷമിലിന്റെ വീട്ടിൽ വെച്ച്,  സി.പി.ഐ  ബേപ്പൂർ മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി സ: മജീദ് വെമ്മരത്ത്, ഷാമിലിന്റെ മാതാവ് യശോദയ്ക്ക് കൈമാറി. ചടങ്ങിൽ നവയുഗം മുൻ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറ, ജബ്ബാർ മൈനാഗപ്പള്ളി എന്നിവർ

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa