തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രവചനം

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

മക്ക പ്രവിശ്യയിലെ അൽ ഖുർമ, റനിയ, തുർബ, എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കും. ഇതിൻ്റെ പ്രതിഫലനം വൈകുന്നേരം 5 മണി വരെ നില നിൽക്കുമെന്നും അറിയിപ്പിൽ പറയുന്നു.

റിയാദിലെ വാദി ദവാസിർ, അൽ ഖർജ്, അഫ് ലാജ്, എന്നിവിടങ്ങളിലും ദമാം ഖതീഫ്, ദഹ്രാൻ, അൽ അഹ്സ, എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതോടൊപ്പം മഴ മേഘങ്ങളും സാന്നിദ്ധ്യം അറിയിക്കും.

മദീന പ്രവിശ്യ, നോർത്തേൺ ബോഡർ, അൽ ജൗഫ്, ഹായിൽ, ഖസീം, നജ്രാൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ചക്ക് തടസ്സം നേരിടുമെന്നും പ്രവചനത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്