തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് സിവിൽ ഐഡി കാർഡിനു ഫീസ് വർധനവില്ല

കുവൈത്ത് സിവിൽ ഐഡി കാർഡിൻ്റെ ഫീസ് വർധിപ്പിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ സിവിൽ ഐഡി കാർഡ് ലഭിക്കാൻ 5 ദീനാറാണു ഫീസ് ഈടാക്കുന്നത്. ഇത് വർധിപ്പിക്കുകയാണെന്നായിരുന്നു പ്രചാരണം നടന്നത്.

അതേ സമയം പാസ്പോർട്ടിൽ നിലവിൽ സ്റ്റിക്കർ പതിച്ചവർക്ക് ഇഖാമ പുതുക്കുന്നത് വരെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇഖാമ പുതുക്കുന്നതോടെ ഇഖാമയിലെ വിവരങ്ങൾ സിവിൽ ഐഡിയിലേക്ക് മാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്