ഒമാനിൽ ഒരാഴ്ചക്കുള്ളിൽ ആയിരത്തിലധികം വിദേശികൾ അറസ്റ്റിൽ
ഒമാനിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായ വിദേശികളുടെ എണ്ണം ആയിരം കവിഞ്ഞു. തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയതിനാണു അറസ്റ്റ് നടന്നത്.
അതേ സമയം നേരത്തെ അറസ്റ്റിലായ 569 പേരെ നാടു കടത്തിയതായും ഒമാൻ മാൻ പവർ അതോറിറ്റി അറിയിച്ചു.
ഈ മാസം 15 നും 21 നും ഇടയിലാണു 1077 വിദേശികൾ അറസ്റ്റിലായത്. ഇവരിൽ 548 ഫ്രീലാൻസ് വർക്കേഴ്സും 454 പേർ ജോലി ഉപേക്ഷിച്ചവരുമായിരുന്നു. 753 പേരെ അറസ്റ്റ് ചെയ്തത് മസ്ക്കറ്റ് പ്രവിശ്യയിൽ നിന്നായിരുന്നു.
തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിനായി ഒമാനിൽ ശക്തമായ പരിശോധനകളാണു നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa