Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ വിദേശികളുടെ വിസ മാറ്റം നിർത്തണമെന്നാവശ്യപ്പെട്ട് സ്വദേശികൾ സമരം ചെയ്തു

കുവൈത്തിലെ വിദേശികളുടെ വിസ മാറ്റം നിർത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കുവൈത്തികളായ തൊഴിലുടമകൾ കുവൈത്ത് മാൻ പവർ അതോറിറ്റി ആസ്ഥാനത്തിനു മുംബിൽ സമരം ചെയ്തു.

വിസക്കച്ചവടങ്ങൾക്ക് അന്ത്യം കുറിക്കണമെന്നും സ്വകാര്യ-സർക്കാർ മേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തണമെന്നും തൊഴിലുടമകൾ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ അവധിക്ക് പോകുമ്പോള്‍ ലീവ് തുടങ്ങുന്നതും അവസാനിക്കുന്നതും വ്യക്തമാക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്നും അവധി കഴിഞ്ഞ് വരാത്തവരുടെ വിസ റദ്ദാക്കണമെന്നും തൊഴിലുടമകളുടെ സമരത്തിൽ ആവശ്യമുയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്