സൗദിയിൽ രണ്ട് ഗവണ്മെൻ്റ് ബോഡികൾ കാൻസൽ ചെയ്തു; പകരം പുതിയ സംവിധാനം
റിയാദ്: ജനറൽ അതോറിറ്റി ഫോർ മെറ്ററോളജി ആൻ്റ് എൻവിറോണ്മൻ്റ് പ്രൊട്ടക്ഷൻ, സൗദി വൈൽഡ് ലൈഫ് അതോറിറ്റി എന്നീ ഗവണ്മെൻ്റ് ബോഡികൾ കാൻസൽ ചെയ്യാൻ സൗദി മന്ത്രി സഭാ തീരുമാനം.
ഇതിനു പകരമായി നാഷണൽ സെൻ്റർ ഫോർ മെറ്ററോളജി, നാഷണൽ സെൻ്റർ ഫോർ പ്ളാൻ്റ് കവറിംഗ് ആൻ്റ് കൊംബാറ്റിംഗ് ഡെസെർട്ടിഫിക്കേഷൻ, നാഷണൽ സെൻ്റർ ഫോർ എൻവിറോണ്മൻ്റൽ കംബ്പ്ളയൻസ് കണ്ട്രോൾ, നാഷണൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻ്റ് എന്നീ സംവിധാനങ്ങൾ നിലവിൽ വന്നു.
സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണു സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa