സാരംഗി സാംസ്ക്കാരിക വേദി ഏഴാം വാർഷീകം ആഘോഷിച്ചു
റിയാദ്: സാരംഗി സാംസ്ക്കാരിക വേദി ഏഴാം വാർഷീകവും കലാ സന്ധ്യയും വിപുലമായി ആഘോഷിച്ചു.
മലാസിലെ അൽമാസ് ആഡിറ്റോറിയത്തിൽ നടന്ന വാർഷീക സമ്മേളനം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മാള മുഹ്‌യിദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബിസിനസ്സ് ജീവകാരുണ്ണ്യ മേഖലയിൽ മികച്ച സേവനത്തിന് വർഷം തോറും നൽകി വരാറുള്ള ജി കാർത്തികേയൻ സ്മാരക പുരസ്ക്കാരം കൊടുങ്ങല്ലൂർ പുത്തൻചിറ സ്വാദേശി അബ്ദു റഷീദിന് നോർക്ക റൂട്ട്സ് മുൻ ഡയറക്‌ടർ ശിഹാബ് കൊട്ടുകാട് കൈമാറി.
അവശത അനുഭവിക്കുന്ന കലാകാർക്കു നൽകുന്ന ഈ വർഷത്തെ ധന സഹായം എറണാംകുളം കുമ്പളങ്ങി സ്വദേശിയും പ്രശസ്ത സിനിമാ സീരിയൽ കലാകാരിയുമായ ബീന സാബുവിന് നൽകാൻ ചെയർമാൻ സലീം കളക്കര ജീവകാരുണ്ണ്യ വിഭാഗം കൺവീനർ ലോറൻസ് ലൈസിന് കൈമാറി.
വളർന്നുന്ന സാരംഗി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷക്കീർ ദാനത്ത് ജംഷാദ് ഷാജി നിലമ്പൂർ സലാം തെന്നല എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു.
അഷ്‌റഫ് വടക്കേവിള മുഹമ്മദ് അബ്ദുറഹ്മാൻ അൽ ദൗസിരി, അബ്ദു റഷീദ് പുത്തൻചിറ, ഷക്കീല വഹാബ്, ഷിഹാബ് കൊട്ടുകാട്, സത്താർ കായംകുളം നാസർ കാരന്തൂർ ഷഫ്‌നാസ് ഫ്രണ്ടി, ജയൻ കൊടുങ്ങല്ലൂർ യൂസുഫ് കായംകുളം, നാസർ കല്ലറ സലാം ഇടുക്കി അയൂബ് കരൂപ്പടന്ന യഹ്‌യ കൊടുങ്ങല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
കൺവീനർ ജമാൽ എറിഞ്ഞിമാവ് ആമുഖ പ്രസംഗം നടത്തി. അമീർ പട്ടണം, ജിഫിൻ അരീക്കോട്, ഉമ്മർ മീഞ്ചന്ത, വിനീഷ് ഒതായി, സൈദ് കാലിക്കറ്റ് തുടങ്ങിയവർ നെത്ര്വത്വം നൽകി. റിയാദിലെ കലാകാരുടെ ഒപ്പന ഡാൻസ് തുടങ്ങിയ വിവിധയിനം പരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി.
ജനറൽ സെ ക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ഷംസു കളക്കര നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa