ജിദ്ദയിൽ വ്യാജ ടാക്സിയിൽ കയറിയയാളെ കവർച്ച ചെയ്ത് റോഡിലുപേക്ഷിച്ചവരെ പിടി കൂടി
കഴിഞ്ഞ ദിവസം ജിദ്ദ അൽ ഖുംറയിൽ വ്യാജ ടാക്സിയിൽ കയറിയ സുഡാനി പൗരനെ കൊള്ളയടിച്ച് കാറിൽ നിന്ന് വലിച്ചിറക്കി പണവുമായി കടന്ന് കളഞ്ഞ കവർച്ചാ സംഘത്തെ പോലീസ് പിടി കൂടി.
ഒരു യമനിയും രണ്ട് എത്യോപ്യക്കാരുമായിരുന്നു കവർച്ച നടത്തിയതിനു പിടിക്കപ്പെട്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി ഉടൻ അന്വേഷണമാരംഭിച്ചിരുന്നു.
ടാക്സിയെന്ന വ്യാജേന സുഡാനി പൗരനെ കാറിൽ കറ്റിയാണു കവർച്ച നടത്തിയത്. കാറിനുള്ളിൽ വെച്ച് സുഡാനിയെ കവർച്ച ചെയ്ത ശേഷം റോഡിലേക്ക് വലിച്ചിടുന്നതും കാർ അതിവേഗം ഓടിച്ച് പോകുന്നതുമായ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa