എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പുതിയ വ്യാപാര തലങ്ങൾ സൃഷ്ടിക്കാൻ കുവൈത്തും ഇന്ത്യയും കൈ കോർക്കും
എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് പുതിയ സാംബത്തിക മേഖലകൾ സൃഷ്ടിച്ച് കുവൈത്തിൻ്റെ വികസന പദ്ധതികൾ സാക്ഷാത്ക്കരിക്കുന്നതിനു ഇന്ത്യയുമായി കൈ കോർക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നാജിം പറഞ്ഞു.
‘ഇന്ത്യ, ചൈന, അറബ് ലോകം- പുതിയ തലങ്ങളിലെ പര്യവേക്ഷണങ്ങൾ’ എന്ന പേരിൽ ന്യൂഡെൽഹിയിൽ നടന്ന സെമിനാറിലാണു അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ബന്ധങ്ങൾ വെറും വ്യാപാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് കലാ, വാസ്തു വിദ്യ തുടങ്ങിയ മേഖലകളിൽ കൂടി വ്യാപിക്കുന്നതാണെന്നും കുവൈത്ത് അംബാസഡർ ഓർമ്മപ്പെടുത്തി.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണക്കാരുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തുള്ള കുവൈത്തും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ പുരോഗതിയും ബന്ധവും കുവൈത്ത് അംബാസഡർ പ്രത്യേകം സ്മരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa