സൗദിയിൽ ഒരു വർഷം കൊണ്ട് മൊബൈൽ ഫോൺ കവർന്നത് 460 ജീവനുകൾ
കഴിഞ്ഞ ഒരു വർഷം മാത്രം 460 പേർ വാഹനമോടിക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിച്ചിട്ടുണ്ടെന്ന് സൗദി ട്രാഫിക് മേധാവി കേണൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
ഡ്രൈവിംഗിലെ അശ്രദ്ധയും മൊബൈൽ ഫോൺ ഉപയോഗവും മൂലം പ്രതി വാരം ശരാശരി 10 പേരെങ്കിലും മരിക്കുന്നുണ്ടെന്നാണു ഔദ്യോഗിക കണക്ക്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ കൊടുക്കുന്നതും അത് വഴി ഡ്രൈവിംഗിൽ അശ്രദ്ധയുണ്ടാകുന്നതുമാണു അപകട കാരണങ്ങൾ.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗവും മറ്റും നിയന്ത്രിക്കുന്നതിനു പുതിയ ഓട്ടോമാറ്റിക് കാമറകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച് കൊണ്ടിരിക്കുകയാണു സൗദി ഗതാഗത വകുപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa